കണ്ടശ്ശാംകടവ് : മണലൂർ,കാര മുക്ക് എന്നീ വില്ലേജ് ഓഫിസുകളിൽ വില്ലേജ് ഓഫിസർമ്മാരില്ലാത്തതിനാൽ വിദ്യാർത്ഥികളുടെ പഠനം അനിശ്ചിതത്വത്തിലാകാൻ സാധ്യത
കാര മുക്ക് വില്ലേജിൽ നിലവിൽ ഉണ്ടായിരുന്ന ഓഫിസർ കഴിഞ്ഞമെയ് 31ന് വിരമിച്ചു.. ഇതുവരെ പുതിയ ഓഫിസർ വന്നിട്ടില്ല. മണലൂർ വില്ലേജിൽ മാസങ്ങളായി ഓഫിസർ ഇല്ലാതായിട്ട്.ഇതുമൂലം വിദ്യാർത്ഥികളുടെ പഠന ആവശ്യത്തിനുള്ള വരുമാനസർട്ടിഫിക്കറ്റുകൾ ഉൾപ്പടെയുള്ള സർട്ടിഫിക്കറ്റുകൾ കിട്ടാതെ വിദ്യാർത്ഥികളും രക്ഷിതാക്കളും വലയുകയാണ്.
മറ്റുവില്ലേജുകളിലെ ഓഫിസർമ്മാർക്ക് രണ്ടുവില്ലേജുകളിലായി ഇൻചാർജ്ജ് നൽകിയിട്ടുണ്ടെങ്കിലും സമയബന്ധിതമായി പഠന ആവശ്യത്തിനുള്ള സർട്ടിഫിക്കറ്റുകൾ കിട്ടാത്തതിനാൽ പലവിദ്യാർത്ഥികളുടേയും പഠനം അനിശ്ചിതത്വത്തിലാകും.
അക്ഷയകേന്ദ്രങ്ങൾ വഴി അപേക്ഷിച്ചാലും വില്ലേജ് ഓഫിസർമ്മാരാണ് പരിശോധിച്ച് സർട്ടിഫിക്കറ്റുകൾ നൽകേണ്ടത്.അപേക്ഷ നൽകി ആഴ്ചകളായി കാത്തിരിക്കുകയാണ്.കോളേജ് വിദ്യാർത്ഥികളാണ് ഏറെ ബുദ്ധിമുട്ടിലായത്.ഇനിയും സർട്ടിഫിക്കറ്റുകൾ കിട്ടാൻ വൈകുംതോറും മക്കളുടെ പഠനത്തെ ബാധിക്കുമെന്നുള്ള ആശങ്കയിലാണ് രക്ഷിതാക്കൾ