കാര മുക്ക് :ശ്രീ നാരായണ ഗുരുദേവൻ ദീപ പ്രതിഷ്ഠ നടത്തിയ കാര മുക്ക് ശ്രീ ചിദംബര ക്ഷേത്രത്തിൽ നാളെ(ജൂൺ30 ഞായാർ)നടക്കുന്ന വിശേഷാൽ സമൂഹപ്രാർത്ഥനയ്ക്കൂള്ള ഗുരുദേവമണ്ഡപം ഒരുങ്ങി കഴിഞ്ഞു.സ്കൂൾ ഓഡിറ്റോറിയത്തിലാണ് ആചാര്യൻ രഞ്ജു അനന്തഭദ്രത്ത് തന്ത്രികളുടെ കാർമ്മികത്വത്തിൽ നടക്കുന്ന സർവ്വകാര്യസിദ്ധിക്കായുള്ള വിശേഷാൽ സമുഹ പ്രാർത്ഥനയിൽ ഗുരുദേവ ഭക്തർക്കും നാട്ടുക്കാർക്കും രാവിലെ 9.30മുതൽപങ്കെടുക്കുന്നതിനും അനുഗ്രഹം വാങ്ങുന്നതിനും വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.സമാജംസംരക്ഷണസമിതി ചെയർമാൻ സൂര്യൻ പൂവ്വശ്ശേരി, സമാജം പ്രസിഡൻ്റ് ബിജു ഒല്ലേക്കാട്ട്,ജനറൽ സെക്രട്ടറി കെ.ജി ശശിധരൻ മാസ്റ്റർ, ട്രഷറർ ജയപ്രകാശൻ പണ്ടാരൻ, ക്ഷേത്രം സെക്രട്ടറി രതിഷ് കൂനത്ത് ക്ഷേത്ര.-വിദ്യാലയ ഉപസമിതി മാതൃസമിതി അംഗങ്ങളും. ഒരുക്കങ്ങൾക്ക് നേത്യത്വം നൽകി.kvc NEWS file