അസാപ് കേരള, കേരള നോളജ് ഇക്കണോമി മിഷന്, കുടുംബശ്രീ മിഷന്, ഡി.ഡി.യു.ജി.കെ.വൈ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജോബ് ഫെയര്‍ ജൂലൈ ആറിന് രാവിലെ 9.30 മുതല്‍ കുന്നംകുളം അസാപ് കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്കില്‍ നടക്കും. എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിപ്ലോമ, ഡിഗ്രീ യോഗ്യതയുള്ളവര്‍ക്ക് ടെലികോളര്‍ മുതല്‍ മാനേജര്‍ വരെയുള്ള നൂറോളം ഒഴിവുകളിലേക്കാണ് ആഭിമുഖം നടക്കുന്നത്. https://bit.ly/cspkkmjobfair ല്‍ സൗജന്യമായി രജിസ്ട്രേഷന് ചെയ്യാം. ഫോണ്‍: 8089188155, 9857504464.