പെരിങ്ങോട്ടുകര : നെഹ്റു സ്റ്റഡി സെന്റർ – കൾച്ചറൽ ഫോറം പെരിങ്ങോട്ടുകരയുടെ നേതൃത്വത്തിൽ അഭിനന്ദനം 2024 പെരിങ്ങോട്ടുകര ജാനകി കോംപ്ലക്സിൽ നടത്തി . താന്ന്യം പഞ്ചായത്തിലെ 18 വാർഡുകളിൽ നിന്നും എസ് എസ് എൽ സി , പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും ഈ വർഷം ഫുൾ എപ്ലസ് നേടിയ വിദ്യാർത്ഥികളെയും , നൂറ് ശതമാനം വിജയം നേടിയ പെരിങ്ങോട്ടുകര ഗവ. ഹൈസ്ക്കൂൾ , താന്ന്യം ഗവ ഹൈസ്ക്കൂൾ, സെറാഫിക്ക് ഗേൾസ് ഹൈസ്ക്കൂൾ , കിഴുപ്പിള്ളിക്കര നളന്ദ ഗവ ഹൈസ്ക്കൂൾ എന്നീ വിദ്യാലയങ്ങളെയും , എം ബി ബി എസ് നേടിയ വിദ്യാർത്ഥികളെയും , നീറ്റ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവരേയും , പ്രാദേശിക പത്രപ്രവർത്തകരായ സായൂജ് തൃപ്രയാർ , ഷാജു കാരമുക്ക് , മണികണ്ഠൻ കുറുപ്പത്ത് , അനിൽ .ഇ.സി, സുബ്രൻ അന്തിക്കാട് , അഭിഷേക് , അരുൺ ശശി , റിജു കണക്കന്തറ എന്നിവരെ ചടങ്ങിൽ മൊമന്റോ നൽകി അനുമോദിച്ചു , ചാരിറ്റി പ്രവർത്തനങ്ങൾക്ക് കരുത്തു പകരാൻ ഡോ.വിഷ്ണു നെഹ്റു സ്റ്റഡി സെന്ററിന് കൈമാറിയ വീൽചെയർ പഞ്ചായത്ത് പ്രസിഡന്റ് ശുഭ സുരേഷ് ഏറ്റു വാങ്ങി . നെഹ്റു സ്റ്റഡി സെന്റർ – കൾച്ചറൽ ഫോറം ചെയർമാൻ ആന്റോ തൊറയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കാനാടികാവ് മഠാധിപതി ഡോ. വിഷ്ണുഭാരതീയസ്വാമി ഭദ്രദീപം കൊളുത്തി അനുഗ്രഹ പ്രഭാഷണം നടത്തി . അനുമോദന സദസ് താന്ന്യം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശുഭ സുരേഷ് ഉദ്ഘാടനം ചെയ്തു. കൺവീനർ രാമൻ നമ്പൂതിരി , ട്രഷറർ പ്രമോദ് കണിമംഗലത്ത്, മണപ്പുറം സമീക്ഷ വൈസ് . ചെയർമാൻ എം.ബി സജീവൻ , കെ എം സി സി സംസ്ഥാന ജോയിന്റ് കൺവീനർ എം.കെ. ചന്ദ്രൻ , മുൻ ഗ്രാമ പഞ്ചായത്ത് മെമ്പർ സി.ടി. ജോസ് എന്നിവർ പ്രസംഗിച്ചു . സാജൻ കുറ്റിക്കാട്ട് പറമ്പിൽ, നിസാർ കുമ്മംകണ്ടത്ത് , ഹരിദാസൻ ചെമ്മാപ്പിള്ളി , ജഗദീശ് വാളമുക്ക് , പോൾ പുലിക്കോട്ടിൽ , സിദിഖ് കൊളത്തേക്കാട്ട് , ഗീതദാസ് , വില്ലി പട്ടത്താനം എന്നിവർ നേതൃത്വം നൽകി