ഇരിഞ്ഞാലക്കുട*: വിദ്യാർത്ഥി രാഷ്ട്രീയ ജീവിതത്തിൽസ്വാധീനിച്ചയുവനേതാവായിരുന്നുസാണ്ടർകെ.തോമസെന്ന് ഉന്നത വിദ്യഭ്യാസ – സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു അഭിപ്രായപ്പെട്ടു. സോഷ്യലിസ്റ്റ് നേതാവും പരിസ്ഥതി പ്രവർത്തകനുമായിരുന്ന ജനതാദൾ മുൻ സംസ്ഥാന സെക്രട്ടറി സാണ്ടർ കെ തോമസ് പന്ത്രണ്ടാമത് അനുസ്മരണം ഇരിഞ്ഞാലക്കുടയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.അടിയന്തിരാവസ്ഥാ കാലഘട്ടത്തിൽ സോഷ്യലിസ്റ്റുകൾ ഉയർത്തിയ രാഷ്ട്രീയ മുന്നേറ്റത്തിന് സാണ്ടറിൻ്റെ നേതൃത്വം ഇടതുപക്ഷത്തിന് വലിയ സാധ്യതകൾക്ക് വഴിയൊരുക്കി. പരിസ്ഥതി പ്രവർത്തനവും നെഞ്ചിലേറ്റിയ സാണ്ടർ സഹജീവികളോട് സഹാനുഭൂതിയോടെ പെരുമാറിയ ഉന്നത വ്യക്തിത്വമുള്ള രാഷ്ട്രീയ നേതാവായിരുന്നു.,അവർ പറഞ്ഞു.
ആർ.ജെ.ഡി.സംസ്ഥാന ജനറൽ സെക്രട്ടറി യൂജിൻ മോറേലി അദ്ധ്യക്ഷത വഹിച്ചു.
കേരള ഫീഡ്സ് ചെയർമാൻ കെ.ശ്രീകുമാർ, ക്രൈസ്റ്റ് കോളേജ് മാനേജർ ഫാ.ജോയ് പീണിക്ക പറമ്പൻ, പി.ടി.ജോർജ്, തോമസ് ചേനത്തുപറമ്പിൽ, ഡോ.കെ.പി.ജോർജ്, തിരക്കഥാകൃത്ത്സിബി കെ.തോമസ്, മുൻ .കാലിക്കറ്റ് സർവ്വകലാശാല പരീക്ഷ കൺട്രോളർ ഡോ: സി.സി.ബാബു, ജോസ് സി. ജേക്കബ്, കെ.സി.വർഗീസ്, പാപ്പച്ചൻ വാഴപ്പിള്ളി, ഷാജൻ മഞ്ഞളി തുടങ്ങിയവർ സംസാരിച്ചു.
സംവിധായകൻ തോംസൺ സ്വാഗതവും എ.ടി.വർഗീസ് നന്ദിയും പറഞ്ഞു
.റിപ്പോർട്ട് *സതീശൻ പുല്ലൂർ* *പ്രസ് ക്ലബ്* *ഇരിങ്ങാലക്കുട*