തൃശ്ശൂർ :തൃശ്ശൂരില്‍ എക്സൈസിന്റെ നേതൃത്വത്തില്‍ വന്‍ സ്പിരിറ്റ് വേട്ട. പിക്കപ്പ് ലോറിയില്‍ കടത്തുകയായിരുന്ന 1750 ലിറ്റര്‍ സ്പിരിറ്റാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പറവൂര്‍ സ്വദേശികളായ നാലുപേരെ എക്സൈസ് കസ്റ്റഡിയിലെടുത്തു.
ദേശീയപാതയില്‍ പട്ടിക്കാട് വെച്ചാണ് പിക്കപ്പ് ലോറിയില്‍ കടത്തുകയായിരുന്ന സ്പിരിറ്റ് എക്സൈസ് സംഘം പിടിച്ചെടുത്തത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.”