കൈപമംഗലം –
ഗവ. ആയുർവേദ ഡിസ്പെൻസറിയിൽ മൾട്ടിപർപ്പസ് ഹെൽത്ത് വർക്കറുടെ ഒഴിവുണ്ട്. ജി.എൻ.എം. നഴ്സിങ്ങും നഴ്സിങ് ആൻഡ് മിഡ്വൈഫറി കൗൺസിലിന്റെ രജിസ്ട്രേഷനും ഉള്ളവർക്ക് അപേക്ഷിക്കാം. ജൂലായ് 10 വരെ അപേക്ഷകൾ ഡിസ്പെൻസറിയിൽ സ്വീകരിക്കും.
വിവരങ്ങൾക്ക്;
☎️ : 0480 2842800. എൻജിനിയറിങ്ങ് കോളേജിൽ തൊഴിൽ അവസരം തൃശ്ശൂർ –
ഗവ. എൻജിനീയറിങ്ങ് കോളേജിൽ ദിവസവേതനാടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്കുള്ള അഭിമുഖം നടത്തുന്നു.
സിവിൽ വിഭാഗത്തിൽ അസി. പ്രൊഫസർ, ട്രേഡ്സ്മാൻ, കെമിസ്റ്റ്, ഫസ്റ്റ് ഗ്രേഡ് ഇൻസ്ട്രക്ടർ-1 എന്നീ തസ്തികകളിലേക്കുള്ള അഭിമുഖം ബുധനാഴ്ച നടത്തും. കെമിക്കൽ വിഭാഗത്തിൽ അസി. പ്രൊഫസർ, ഫസ്റ്റ് ഗ്രേഡ് ഇൻസ്ട്രക്ടർ എന്നീ തസ്തികകളിലേക്കുള്ള അഭിമുഖം ജൂലൈ 11 വ്യാഴാഴ്ച. മെക്കാനിക്കൽ വിഭാഗത്തിൽ അസി.പ്രൊഫസർ തസ്തികയിലേക്കുള്ള അഭിമുഖം വെള്ളിയാഴ്ചയും കെമിക്കൽ വിഭാഗത്തിലെ ട്രേഡ്സ്മാൻ തസ്തികയിലേക്ക് 22-നും അഭിമുഖം നടത്തും.
കൂടുതൽ വിവരങ്ങൾക്ക്
www.gectcr.ac.in,
☎️: 0487 2334144.”
“അധ്യാപക ഒഴിവ്
🟥തൃശ്ശൂർ ;
ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇക്കണോമിക്സ് (സീനിയർ) അധ്യാപക ഒഴിവുണ്ട്. അഭിമുഖം തിങ്കളാഴ്ച രാവിലെ 10-ന്.
☎️: 0487 2337080.”