ഇരിങ്ങാലക്കുട :
വഴിയിൽ കൂടി നടന്നു പോകുന്നതിനുള്ള സ്വാതന്ത്ര്യത്തിനും ജാതിവിരുദ്ധ ചിന്തയുടെ പ്രചാരണത്തിനും വേണ്ടി സംഘടിപ്പിച്ച കുട്ടംകുളം സമരത്തിൻ്റെ 78-ാം വാർഷികം പട്ടികജാതി ക്ഷേമ സമിതി ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു.സമൂഹത്തെ പിന്തിരിപ്പൻ നിലപാടിലേക്ക് നയിക്കുന്ന വർഗ്ഗീയ ചിന്തകൾക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തണമെന്ന് വാർഷികം ഉദ്ഘാടനം ചെയ്തുകൊണ്ട് സിപിഐഎം ഇരിഞ്ഞാലക്കുട ഏരിയ സെക്രട്ടറി വി എ മനോജ് കുമാർപറഞ്ഞു. . പികെഎസ് ഏരിയ പ്രസിഡന്റ് ഏ.വി ഷൈൻ അധ്യക്ഷത വഹിച്ചു. കർഷക തൊഴിലാളി യൂണിയൻ ഏരിയ സെക്രട്ടറി കെ.വി മദനൻ,എസ്.എഫ്.ഐ ഏരിയ സെക്രട്ടറി നവ്യ കൃഷ്ണ, ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയംഗം ദീപക് ദേവ്,പി.കെ മനുമോഹൻ. മീനാക്ഷി ജോഷി. എന്നിവർ സംസാരിച്ചു.പികെഎസ് ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി സി.ഡി സിജിത്ത് സ്വാഗതവും പി.കെ സുരേഷ് നന്ദിയും രേഖപ്പെടുത്തി.
റിപ്പോർട്ട്-സതീശൻ പുല്ലൂർ* *പ്രസ് ക്ലബ്ബ്* *ഇരിങ്ങാലക്കുട*
കുട്ടംകുളം സമരം 78-ാം വാർഷികം പി.കെ.എസ് ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു
Leave a comment