കണ്ടശാങ്കടവ് എസ് എച്ച് ഓഫ് മേരീസ് കോൺവെന്റ് ഗേൾസ് ഹൈസ്കൂളിൽ 101-ാം അധ്യാപക രക്ഷാകർതൃ ദിനവും മെറിറ്റ് ഡെയും സംയുക്തമായി നടത്തപ്പെട്ടു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സംയുക്ത സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ശശിധരൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് അഡ്വ.ജസ്റ്റിൻ ചിരിയങ്കണ്ടത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രധാനാധ്യാപിക സിസ്റ്റർ ഐറിൻ ആന്റണി സ്കൂൾ പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. എസ്എസ്എൽസി ഫുൾ എ പ്ലസ് വിജയികളെ അഭിനന്ദിച്ചുകൊണ്ട് മണലൂർ പഞ്ചായത്ത് പ്രസിഡന്റ് സൈമൺ തെക്കത്ത് സമ്മാനദാനം നിർവഹിച്ചു. കണ്ടശാങ്കടവ് സെന്റ് മേരിസ് നേറ്റിവിറ്റി ഫൊറോന പള്ളി വികാരി ഫാദർ ജോസ് ചാലക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. എസ് എച്ച് ഓഫ് മേരീസ് കോൺവെന്റ് മദർ സുപ്പീരിയർ സിസ്റ്റർ ആത്മ സിഎംസി, മണലൂർ പഞ്ചായത്ത് വാർഡ് മെമ്പർ കവിത രാമചന്ദ്രൻ,അധ്യാപക പ്രതിനിധി ജിനു സൈമൺ, ലീന ജോസ്, സുമ വി പോൾ, വിദ്യാർത്ഥി പ്രതിനിധി കുമാരി ഫാത്തിമ, ഷിറിൻ പി എൻ എന്നിവർ സംസാരിച്ചു.