അരിമ്പൂർ സെയ്ൻ്റ് ആൻ്റണീസ് പള്ളിയിലെ ഗീവർഗ്ഗീസ്സഹദായുടെതൃശ്ശൂർഅതിരൂപത തീർഥകേന്ദ്രത്തിൽമോഷണം.100അടുത്തിടെ നവീകരിച്ച തീർത്ഥ കേന്ദ്രത്തിന്റെ ചില്ല് തകർത്താണ് മോഷണം നടന്നത്.
രൂപക്കൂട്ടിലെ പുണ്യാളന്റെ രൂപത്തിൽ ചാർത്തിയിരുന്ന 100 ഗ്രാം തൂക്കം വരുന്ന രണ്ട് വിദേശനിർമ്മിത കൊന്തമാലകൾ മോഷണം പോയി. ഒരു വിശ്വാസി സംഭാവന ചെയ്തതാണ്മാലകൾ .തീർത്ഥകേന്ദ്രത്തിന്റെ മുന്നിൽ വിരിച്ചിരുന്ന കോൺക്രീറ്റ് കട്ട ഉപയോഗിച്ചാണ് ചില്ല് തകർത്തത് ഈ കട്ട ഉപയോഗിച്ച് ഭണ്ടാരം തകർക്കാനുള്ള ശ്രമം നടന്നിരുന്നു.വെള്ളിയാഴ്ച രാവിലെ പള്ളിയിലേക്ക് എത്തിയ വിശ്വാസികളാണ് ചില്ല് തകർത്തതായി കണ്ടത്. തുടർന്ന് പള്ളി കമ്മിറ്റിക്കാർ എത്തി പോലീസിൽ വിവരമറിയിച്ചെന്ന് വികാരി ഫാദർ ഫ്രാങ്കോ കവലക്കാട്ട്, ട്രസ്റ്റി സിജോ ജോൺ കുണ്ടുകുളങ്ങര എന്നിവർ പറഞ്ഞു.
അരിമ്പൂർഗീവർഗ്ഗീസ് സഹദായുടെ തീർഥ കേന്ദ്രത്തിൽ മോഷണം
Leave a comment