അന്തിക്കാട് പാൽ വിതരണ സഹകരണ സംഘത്തിലെ വാഴകൃഷി വിളവെടുപ്പുത്സവം ബഹു ജില്ലാ പഞ്ചായത്തംഗം വി.എൻ സുർജിത്ത് ഉദ്ഘാടനം നിർവ്വഹിച്ചു
സംഘം പ്രസിഡണ്ട് കെ.വി രാജേഷ് അദ്ധ്യക്ഷനായ യോഗത്തിൽ അന്തിക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജീന നന്ദൻ മുഖ്യാഥിതിയായി. അന്തിക്കാട് ബ്ലോക്ക് ഫാം ഡയറി ഇൻസ്പെക്ടർ അനൂപ്, അന്തിക്കാട് കൃഷി ഓഫീസർ കെ.എസ് ശ്വേത, അന്തിക്കാട് മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നിരവധി കർഷകർ, വ്യാപാരി വ്യവസായികൾ ,ഓട്ടോ തൊഴിലാളികൾ എന്നിവർ പങ്കെടുത്ത് ആശംസകൾ നേർന്നു
സംഘം വൈസ് പ്രസിഡണ്ട് വി.ഡി ജയപ്രകാശ് സ്വാഗതവും സംഘം സെക്രട്ടറി എ.എം ഗായത്രി നന്ദിയും രേഖപ്പെടുത്തി
പാൽവിതരണസഹകരണസംഘത്തിൻ്റെ വാഴകൃഷിവിളവെടുപ്പുത്സവം
Leave a comment