കൊടകര ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ വിജിലൻസ് പിടിയിൽ.വി.എം ആന്റണിയാണ് പിടിയിലായത്. കരാറുകാരനിൽ നിന്ന് 6000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിയിലായത്. അളഗപ്പനഗർ പഞ്ചായത്തിലെ കാന നിർമ്മാണവുമായി ബന്ധപ്പെട്ടാണ് കൈക്കൂലി വാങ്ങിയത്. സെവിൻ രാജ് എന്ന കരാറുകാരനാണ് പരാതിക്കാരൻ. ആന്റണിക്കെതിരെ നേരെത്തെയും പരാതികളുണ്ട്. ഓഫീസിനകത്ത് വെച്ച് പണം കൈപ്പറ്റി കാറിൽ വയ്ക്കാൻ പോകുമ്പോഴായിരുന്നു വിജിലൻസ് പിടിയിലായത്.