പെരിഞ്ഞനം
ഗവൺമെന്റ് യുപി സ്കൂളിലെ ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡോക്ടർസ് ദിനം ആചരിച്ചു. പെരിഞ്ഞനം പ്രൈമറി ഹെൽത്ത് സെന്ററിലെ ഡോക്ടർമാരെയാണ് അധ്യാപകരും കുട്ടികളും ചേർന്ന് ചുവന്ന റോസാപ്പൂക്കൾ (സ്നേഹപ്പൂക്കൾ) നൽകി ആദരിച്ചത്.
ഹെൽത്ത് ക്ലബ്ബ് വിദ്യാർത്ഥി കൺവീനർ – ദേവിക സ്വാഗതം അരുളിയ ചടങ്ങിൽ ഡോ. ശാലു, ഡോ. സിജു തുടങ്ങിയവരെയാണ് ആദരിച്ചത്.
പ്രധാനാധ്യാപിക കദീജാബി ടീച്ചർ, സീനിയർ അധ്യാപികയായ സരസ്വതി ടീച്ചർ, ഹെൽത്ത് ക്ലബ് കൺവീനർമാരായ സിമി ടീച്ചർ, രാജശ്രീ ടീച്ചർ, പി ടി എ പ്രസിഡന്റ് ഷംല ഷഫീഖ്, എം പി ടി എ പ്രസിഡന്റ് നിഖിത ശ്രീനിഷ്, എസ് എം സി ചെയർമാൻ നാസർ, വിദ്യാർത്ഥികളും പങ്കെടുത്ത ചടങ്ങിൽ സംബന്ധിച്ച ഡോക്ടർമാർ ഉൾപ്പെടെ എല്ലാവർക്കും ഐഷാ നസ്റിൻ നന്ദി പറഞ്ഞു.