കാഞ്ഞാണി :മണലൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ ഈ വർഷത്തെ ഞാറ്റുവേലച്ചന്ത ജൂലായ് 3 ബുധനാഴ്ച രാവിലെ 10.30 ന് കാഞ്ഞാണി ഇക്കോ ഷോപ്പിൽ വെച്ച് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബീന സേവ്യർ ൻ്റെ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സൈമൺ തെക്കത്ത് ഉദ്ഘാടനം ചെയ്യും. നടീൽ വസ്തുക്കളുടെ വിൽപ്പന ഉണ്ടായിരിക്കുന്നതാണെന്ന് കൃഷിഭവൻ ഓഫിസർ അറിയിച്ചു.