ജുമാ അത്ത് പള്ളിക്ക് കിഴക്ക് വശം താമസിക്കുന്ന (ചാവക്കാട് എടക്കഴിയൂർ) ഐഎൻടിയൂസി തൊഴിലാളിയായ കല്ലിങ്ങൽ യൂസഫിന്റെ വീട്ടിലുള്ള കിളിക്കൂട്ടിൽ(ലവ് ബേർഡ്സ്) നിന്നും എട്ടടി നീളമുള്ള മൂർഖൻ പാമ്പിനെ കണ്ടെത്തി. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. കിളിക്കൂട്ടിൽ നിന്നും കിളികളുടെ കരച്ചിൽ കേട്ട് വീട്ടുകാർ വീടിന്റെ മുറ്റത്ത് വന്ന് നോക്കിയപ്പോഴാണ് കൂട്ടിൽ മൂർഖൻ പാമ്പിനെ കണ്ടത്. കൂട്ടിൽ 27 കിളികൾ ഉണ്ടായിരുന്നു.അതിൽ 20 കിളികളെ പാമ്പ് ഭക്ഷിച്ചു.ബാക്കി 7 കിളികളെ കൂട്ടിൽ ഉണ്ടായിരുന്നുള്ളൂ. വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്നേക്ക് ക്യാച്ചർ വീരാൻകുട്ടി പള്ളിപ്പറമ്പിൽ മൂർഖൻ പാമ്പിനെ പിടികൂടി കൊണ്ടുപോയി.