വാഹന ഉടമകളുടെ തിരക്ക് നിയന്ത്രിക്കാനാവാത്ത സാഹചര്യത്തിൽ പാലിയേക്കര ടോൾപ്ലാസയിൽ നിന്നനുവദിച്ചിരുന്ന സൗജന്യ യാത്രാ പാസിന്റെ കാലാവധി ഒരു വർഷമാക്കി. ടോൾപ്ലാസയുടെ 10 കിലോമീറ്റർ ചുറ്റളവിൽ പെടുന്ന വാഹനങ്ങൾക്കുള്ള യാത്രാസൗജന്യത്തിന്റെ സമയപരിധിയാണ് നീട്ടിയത്. നേരത്തേ ഇത് ആറുമാസമായിരുന്നു.
ജൂൺ ഒന്ന് മുതൽ സമർപിച്ച അപേക്ഷകർക്കെല്ലാം പുതിയ പരിഷ്കാരം ബാധകമാകും. പുതിയ പാസിന് അപേക്ഷിച്ചവർക്കും നിലവിലെ പാസ് പുതുക്കാനെത്തുന്നവർക്കും ഒരു വർഷേത്തേത്തേക്ക് യാത്രാ സൗജന്യം ലഭിക്കും. ജൂൺ ഒന്നിന് മുമ്പ് പാസ് പുതുക്കിയവർ ആറ് മാസത്തിനകം വീണ്ടും പുതുക്കണം. തുടർന്ന് ഇവർക്കും ഒരു വർഷത്തെ കാലാവധി ലഭിക്കും.
വാഹന ഉടമകൾ ആധാർ, വാഹനത്തിന്റെ ആർ.സി. ബുക്ക്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പുമായെത്തിയാൽ പാസ് എടുക്കാം. നേരത്തേ ആറു മാസം കുടുമ്പോൾ വാഹന ഉടമകൾ രേഖകളുമായി ടോൾ പ്ലാസയിൽ കാത്തുനിന്ന് പാസ് എടുക്കേണ്ട സ്ഥിതിയായിരുന്നു. പത്ത് കിലോമീറ്റർ ചുറ്റളവിലുള്ള പഞ്ചായത്ത് നിവാസികൾ താമസ സർട്ടിഫിക്കറ്റ് സമർപ്പിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കിയിട്ടുണ്ട്.
പാലിയേക്കര ടോൾപ്ലാസയിൽ നിന്നനുവദിച്ചിരുന്ന സൗജന്യ യാത്രാ പാസിന്റെ കാലാവധി ഒരു വർഷമാക്കി.
Leave a comment