എടത്തിരുത്തി
പഞ്ചായത്തിലെ
5, 6 വാർഡുകളിലെ
കുടിവെള്ളക്ഷാമം പരിഹരിക്കാൻ പ്രവർത്തനം ആരംഭിച്ച രാമംകുളം പദ്ധതിയിലെ അപാകതക്കെതിരെ ചെന്ത്രാപ്പിന്നി ഈസ്റ്റ് കോൺഗ്രസിന്റെ വേറിട്ട പ്രതിഷേധം.
72 ലക്ഷം രൂപ ചിലവിട്ട് പ്രവർത്തനം ആരംഭിച്ച പദ്ധതി പൊതു ജനങ്ങൾക്ക് ഗുണകരമാകുന്നില്ലെന്ന് ആരോപിച്ച് ചെന്ത്രാപ്പിന്നി ഈസ്റ്റിൽ സ്ഥാപിച്ചിട്ടുള്ള പദ്ധതിയുടെ പൊതു ടാപ്പിൽ റീത്ത് വെച്ചായിരുന്നു കോൺഗ്രസിൻ്റെ പ്രതിഷേധം.
പുളിക്കൻ സെന്ററിൽ നിന്ന് പ്രതിഷേധ പ്രകടനമായെത്തിയാണ് ഈസ്റ്റ് സെന്ററിൽ റീത്ത് സമർപ്പണം നടത്തിയത്.
കിണറും ശുചീകരണ ഫിൽറ്ററും വിതരണ ശൃംഖലയും ഉൾപ്പെടെ 72 ലക്ഷം രൂപ ചിലവിട്ട് നിർമിച്ച പദ്ധതിയിൽ വെള്ളം പമ്പു ചെയ്യുന്ന സമയത്ത് വെള്ളം വിതരണത്തിനായി സ്ഥാപിച്ച ഒമ്പത് ടാപ്പുകളും ഒരുപോലെ തുറക്കേണ്ടതിനാൽ ശൃംഖലയിലെ പൈപ്പ് ലൈനിൽ മർദ്ദ വ്യത്യാസം കൂടുമ്പോൾ പൈപ്പുകൾ പൊട്ടുന്നതടക്കമുള്ള പ്രശ്നങ്ങൾ ദീർഘ വീക്ഷണമില്ലായ്മയിലൂടെയാണെന്ന് യോഗം കുറ്റപ്പെടുത്തി. മികച്ച സംഭരണ ടാങ്കും നിലവാരമുള്ള പൈപ് ലൈൻ സംവിധാനത്തോടെയും പദ്ധതി പുനഃരുപയോഗയോ ഗ്യമാക്കണമെന്ന് പ്രധിഷേധക്കാർ ആവശ്യപ്പെട്ടു.”
“രാമംകുളം പദ്ധതിയിൽ അപാകത ;_റീത്ത് സമർപ്പിച്ച് കോൺഗ്രസ്സ്_
Leave a comment