നാട്ടിക :നാട്ടികയിൽ ദേശീയപാത നിർമ്മാണത്തോട് ചേർന്നുകിടക്കുന്നപ്രദേശത്ത് മഴ പെയ്തതിനെ തുടർന്ന് 40 ഓളം വീടുകൾചുറ്റും വെള്ള കെട്ടിലായതിനെ തുടർന്ന് ജനങ്ങളുടെ പരാതിയിൽ എം ഏൽ എ സിസി മുകുന്ദൻ സ്ഥലം സന്ദർശിക്കുകയും വെള്ളക്കെട്ടിനെതുടർന്ന് പ്രദേശവാസികളുടെ ദുരിതം നേരിട്ട് ബോധ്യപ്പെട്ടതിനെ തുടർന്ന് എംഎൽഎ അടിയന്തരമായി ഇടപെടുകയായിരുന്നു. വെള്ളം ഒഴുകി പോകുവാൻതടസ്സങ്ങൾ ഉണ്ടായിരുന്ന തോട് , മണ്ണ് തിട്ടകൾ തുടങ്ങിയവ ദേശീയ പാത അതോറിറ്റി അധികൃതരെ കൊണ്ട് ജെ.സി.ബി ഉപയോഗിച്ച് പൊളിപ്പിച്ച് കെട്ടി കിടന്ന വെള്ളം ഒഴുകി പോകുന്നതിനുള്ള സംവിധാനം ഒരുക്കിയാണ് വെള്ളക്കെട്ട് ഒഴിവാക്കിയത്.