തിരൂർ : രണ്ടു സ്ത്രീകളുൾപ്പെടെ മൂന്നുപേർ 12 കിലോ കഞ്ചാവുമായി എക്സൈസിന്റെ പിടിയിലായി. തിരൂർ റെയിൽവേസ്റ്റേഷൻ-സിറ്റി ജങ്ഷൻ റോഡിൽ ശനിയാഴ്ച പുലർച്ചെ നാലിനാണ് ഇവരെ പിടികൂടിയത്. എക്സൈസ് കമ്മിഷണറുടെ ഉത്തരമേഖലാ സ്ക്വാഡ് ഇൻസ്പെക്ടർ ടി. ഷിജുമോൻ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
പശ്ചിമബംഗാളിലെ ഭോട്ടാൻ ഗ്രാമത്തിലെ റയാൻ സ്വദേശി പാറുൽ ബീവി (38), പശ്ചിമബംഗാളിലെ ഹർട്ടുദ്ദേവ്വാൽ പിർത്തള സ്വദേശി അർജിന ബീവി (44), ഇവർക്ക് കഞ്ചാവ് കടത്താൻ ഓട്ടോയുമായെത്തിയ ഓട്ടോഡ്രൈവർ തെന്നല കൊടക്കൽ ചുള്ളിപ്പാറ ചെനക്കൽ വീട്ടിൽ റഫീഖ് (38) എന്നിവരാണ് അറസ്റ്റിലായത്. ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തു.