നാട്ടിക :കേരള സർക്കാർ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന പ്രധാനമന്ത്രി മത്സ്യസമ്പദ് യോജന 2023-24 പദ്ധതിയുടെ ഭാഗമായി നാട്ടിക മത്സ്യഭവൻ പരിധിയിൽ നിർമ്മിച്ച തത്സമയ മത്സ്യ വിപണന കേന്ദ്രത്തിൻ്റെ ഉദ്ഘാടനം നാട്ടിക നിയോജകമണ്ഡലം എം എൽ എ സി സി മുകുന്ദൻ നിർവഹിച്ചു. നാട്ടിക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രജനി ബാബു അധ്യക്ഷത വഹിച്ചു ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ അശ്വിൻ രാജ് സ്വാഗതം പറഞ്ഞു . തൃശൂർ ജില്ല ഫിഷറീസ് അസിസ്റ്റൻ്റ് ഡയറക്ടർ ലിസ്സി പി ഡി പദ്ധതി വിശദീകരണം നടത്തി.നാട്ടിക ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ കെ സന്തോഷ് , CCARI, ഗോവ സീനിയർ സയൻ്റിസ്റ്റ് ശ്രീകാന്ത് ജി ബി എന്നിവർ ആശംസകൾ അർപ്പിച്ചു. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ അശ്വിൻ രാജ് സ്വാഗതവും പി എം എം എസ് വൈ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ ഗോകുൽ കെ എസ് നന്ദിയുംപറഞ്ഞു. ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ, നാട്ടുകാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു
20 ലക്ഷം അടങ്കൽ തുകയായി വരുന്ന പദ്ധതിക്ക് 40% ആണ് സബ്സിഡിയായി ലഭിക്കുന്നത്. നിലവിൽ മത്സ്യ കർഷകർ ഉല്പാദിപ്പിക്കുന്ന മത്സ്യത്തിൻ്റെ ഗുണമേന്മ ഒട്ടും തന്നെ നഷ്ടപ്പെടാതെ വിപണിയിലെത്തിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇതുവഴി മത്സ്യകർഷകരുടെ ഏറ്റവും വലിയ വെല്ലുവിളിയായ വിപണിയുടെ അപര്യാപ്തത ഒരു പരിധി വരെ കുറക്കാനും സാധിക്കുന്നു