കാഞ്ഞാണി :അരിമ്പൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജൂൺ 30ന് വയോ സൗഹൃദ സംഗമം 2024 നടക്കും. വയോ സൗഹൃദ സേവനത്തിന് സാമൂഹ്യ ശൃംഖലയുടെ ശാക്തീകരണം ലക്ഷ്യമാക്കിയാണ് വയോ സൗഹൃദ സംഗമം സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9 30 ന് അരിമ്പൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോക്ടർ ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. മുരളി പെരുനെല്ലി എംഎൽഎ അധ്യക്ഷനാകും. കേരളത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അവരുടെ വയോസേവന പ്രവർത്തനങ്ങൾ പങ്കുവയ്ക്കും. സേവന രംഗത്ത് പ്രവർത്തിക്കുന്ന സംഘടനകൾ അവരുടെ കാഴ്ചപ്പാടുകൾ പങ്കുവയ്ക്കും. ജനകീയ വിദ്യാഭ്യാസ പരിപാടി, സേവന ശാക്തീകരണം, പ്രീപെയിൻ ആൻഡ് പാലിയേറ്റീവ് പരിചരണ പരിശീലനം, ഡിമെൻഷൻ മാനസിക ആരോഗ്യപരിപാലനം, ജാഗ്രത സമിതികളെ വിജിലൻസ് കമ്മിറ്റികൾ ആക്കി ശക്തിപ്പെടുത്തൽ, അങ്കണവാടികളെ മികവിന്റെ കേന്ദ്രങ്ങൾ ആക്കി ശിശു യുവ വയോജന സൗഹൃദ സൗഹൃദം ഉറപ്പാക്കൽ, വയോജന ക്ലബ്ബുകൾ, വയോജന ഉത്സവങ്ങൾ, എന്നിങ്ങനെയുള്ള നിരന്തരമായ ഇടപെടലിലൂടെ വയോ സൗഹൃദ സേവനത്തിന് സാമൂഹ്യ ശൃംഖലയുടെ ശാക്തീകരണം എന്നതാണ് അരിമ്പൂർ പഞ്ചായത്ത് ലക്ഷ്യമിടുന്നത്. ഇത് കൈവരിക്കുന്നതിന് ആയിരം വളണ്ടിയർമാർ നിരന്തരമായി ഇടപെടുന്നുണ്ട്. 200 റിസോഴ്സ് പേഴ്സൺ, വയോജന മനുഷ്യ വിഭവശേഷി ഉപയോഗപ്പെടുത്തൽ, നിലവിലുള്ള അങ്കണവാടി കുടുംബശ്രീ ആശ പ്രവർത്തകരുടെ ഇടപെടൽ, പുത്തൻ കാഴ്ചപ്പാടുകളോട് കൂടി പ്രവർത്തിക്കുന്ന 250ലേറെ വയോജന ക്ലബ്ബുകൾ, എന്നീ മാർഗ്ഗങ്ങളിലൂടെയാണ് അരിമ്പൂർ പഞ്ചായത്ത് വയോ സൗഹൃദത്തിനായി പുതുവഴികൾ തേടുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. നാളിതുവരെ നടത്തിയ പ്രവർത്തനങ്ങളെ വിലയിരുത്തുന്നതിനും മെച്ചപ്പെട്ട പ്രവർത്തന മേഖലകൾ കണ്ടെത്തുന്നതിനും അവ പ്രാവർത്തികമാക്കുന്നതിനും വേണ്ടിയാണ് വയോസൗഹൃദ സംഗമം സംഘടിപ്പിക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു. സംഗമത്തിൽ തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി എസ് പ്രിൻസ്, കില ഡയറക്ടർ ജനറൽ ഡോക്ടർ ജോയ് എളമൻ, സംസ്ഥാന വയോ കൗൺസിൽ കൺവീനർ അമരവിള രാമകൃഷ്ണൻ, ആരോഗ്യ സർവകലാശാല ഡീൻ ഡോക്ടർ കെ എസ് ഷാജി, ഹെൽത്ത് ആക്ഷൻ ബൈ പീപ്പിൾ പ്രതിനിധി ഡോക്ടർ കെ വിജയകുമാർ ‘ കേരള സാഹിത്യ പരിഷത്ത് പ്രതിനിധി വി മനോജ് കുമാർ. എന്നിവർ പങ്കെടുക്കും. കൂടാതെ കോഴിക്കോട് കോർപ്പറേഷൻ, മാണിക്കൽ പഞ്ചായത്ത്, നിലമ്പൂർ മുനിസിപ്പാലിറ്റി, കൊരട്ടി, അന്നമനട, വേങ്ങര പഞ്ചായത്തുകളിൽ എന്നി നിന്നും നിശ്ചിത പ്രതിനിധികൾ പങ്കെടുക്കും. കൂടാതെ സമീപ പഞ്ചായത്തുകളിലെ പ്രസിഡണ്ടുമാർ അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കും. പത്രസമ്മേളനത്തിൽ അരിമ്പൂർ പഞ്ചായത്ത് പ്രസിഡൻറ് സ്മിത അജയകുമാർ, വൈസ് പ്രസിഡൻറ് സി ജി സജീഷ്, വി കെ ഉണ്ണികൃഷ്ണൻ, ഹരിദാസ് ബാബു, ശോഭ ഷാജി. എന്നിവർ പങ്കെടുത്തു KVC NEWS