അന്തിക്കാട് സ്കൂളുകൾക്ക് സമീപത്തെ വെള്ളക്കെട്ടിനും പുത്തൻകോവിലും കടവ് റോഡിലെ കുണ്ടും കുഴിയും വെള്ളക്കെട്ടും ഒഴിവാക്കാൻ അടിയന്തരമായി പരിഹാരം ആവശ്യപ്പെട്ട് പ്രദേശവാസികൾ അന്തിക്കാട് പഞ്ചായത്ത് കമ്മിറ്റി ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. പ്രദേശത്തെ വിദ്യാർത്ഥികളും രക്ഷാകർത്താക്കളുമാണ് സമരത്തിൽ പങ്കാളികളായത്. പുത്തൻ കോവിലകം കടവ് കൂട്ടായ്മ രക്ഷാധികാരി ബബിത സുധി ഉദ്ഘാടനം ചെയ്തു. സുമയ്യ അന്തിക്കാട് അധ്യക്ഷയായി. വാക്കറ സുഹറ, ഫൈഹവാസ്, ശാന്തിനി മനോജ്, സഫന അബു, ശ്രീജ അജിത്ത്, ഷഫീല ജഷീർ, എന്നിവർ സംസാരിച്ചു. സമരത്തിനുശേഷം ആവശ്യങ്ങൾ അടങ്ങിയ നിവേദനം പഞ്ചായത്ത് പ്രസിഡൻ്റിനും സെക്രട്ടറിക്കും നൽകി.കഴിഞ്ഞ ദിവസം സൈക്കിളിൽ യാത്ര ചെയ്തിരുന്ന സഹോദരങ്ങളായ രണ്ട് വിദ്യാർത്ഥികൾക്ക് വെള്ളകെട്ടിൽ വീണ് പരിക്കേറ്റിരുന്നു.ഇതിനെ തുടർന്നാണ് പ്രദേശവാസികൾ സംഘടിച്ച് കൂട്ടായ്മക്ക് രൂപം നൽകി സമരത്തിനിറങ്ങിയത്.