കാഞ്ഞാണി : മണലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു. അനുസ്മരണയോഗം ഡിസിസി ജനറൽ സെക്രട്ടറി കെ കെ ബാബു ഉദ്ഘാടനം ചെയ്തു, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം. വി അരുൺ അധ്യക്ഷത വഹിച്ചു, കഴിഞ്ഞദിവസം മണലൂർ ഗ്രാമപഞ്ചായത്തിൽ മൂന്നാം വാർഡിൽ വാടകയ്ക്ക് താമസിക്കുന്ന രവി മുല്ലശ്ശേരിയുടെ വീട് കത്തി നശിച്ചിരുന്നു. രവി മുല്ലശ്ശേരിയുടെ കുട്ടികൾക്കുള്ള പഠനോപകരണങ്ങളും, ഗൃഹോപകരണ സാമഗ്രികളും സെക്രട്ടറിമാരായ വി. ജി അശോകൻ, കെ.ബി ജയറാം എന്നിവർ വിതരണം ചെയ്തു, കോൺഗ്രസ് നേതാക്കളായ റോബിൻ വടക്കേത്തല, ടോണി അത്താണിക്കൽ, ബീന സേവിയർ, ടോളി വിനീഷ്,പുഷ്പ വിശ്വംഭരൻ, സെൽജി ഷാജു, ജിൻസി മരിയ തോമസ്, സ്റ്റീഫൻ നീലങ്കാവിൽ, ജോസഫ് പള്ളിക്കുന്നത്ത്, സി എൻ പ്രഭാകരൻ, കെ ജി ശശി മാസ്റ്റർ, ആർ പീതാംബരൻ, ഷാലി വർഗീസ്,എന്നിവർ സംസാരിച്ചു…..