അന്തിക്കാട്: വർഷങ്ങളായി ഡയാലിസിസ് ചെയ്തു വരുന്ന സുമേഷിന്റെ കിഡ്നി മാറ്റിവെക്കുന്നതിനായി ഫണ്ട് പിരിക്കുന്നതിന്റെ ഭാഗമായി ഫ്ലവേഴ്സ് ടിവി ടീം ബാക്ക് ബോണിന്റെ നേതൃത്വത്തിൽ കിഷോർ അന്തിക്കാടും, ശ്രീകുമാർ (കരിങ്കാളി ഫെയിം ), നന്മ നാട്ടിക, സോണി സൗണ്ട് എന്നിവർ ചേർന്ന് തൃപ്രയാർ സെന്ററിൽ ഗാനവിരുന്ന് നടത്തി. അന്തിക്കാട് സ്വദേശിയായ സുമേഷ് വർഷങ്ങളായി ഡയാലിസിസ് ചെയ്തു വരുന്നു. തിങ്കളാഴ്ച്ച ഓപ്പറേഷൻ കഴിഞ്ഞെങ്കിലും അടക്കുവാനുള്ള പണം ഇല്ലാതെ എറണാംകുളം ലിസ്സി ഹോസ്പിറ്റലിൽ സുമേഷ് ബുദ്ധിമുട്ടുകയാണ്. പുള്ള് സ്വദേശി സായ് ബേക്കറി ഗ്രൂപ്പ് ഉടമ ഷൈജു തന്റെ കിഡ്നി ദാനം ചെയ്യ്തിരുന്നു . രണ്ടു വർഷം മുൻപ് മാറ്റിവക്കൽ ശസ്ഥക്രിയക്കു വിധേയനായി എങ്കിലും സുമേഷിന്റെ ലിവർ പ്രോബ്ലം കാരണം മാറ്റിവക്കുകയായിരുന്നു. ഭാരിച്ച ചിലവുകൾക്ക് ഒരു കൈത്താങ് ആയി ആണ് ഫ്ലവേഴ്സ് ടിവി ബാക്ക്ബോൺ ഈ ചാരിറ്റി സംഗീതപരിപാടി സംഘടിപ്പിച്ചത്.
തൃശ്ശൂർ ജനകീയ തൽസമയവാർത്ത ചാനൽ KVC NEWS 8075194510