കൊടുങ്ങല്ലൂർ: എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് മുഖേനയുള്ള നിയമനത്തിൻ്റെ മറവിൽ തട്ടിപ്പിന് ശ്രമം. പണം നൽകിയാൽ താത്ക്കാലിക ജോലി ലഭിക്കുമെന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലുള്ള സന്ദേശങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴിയാണ് പ്രചരിക്കുന്നത്. നിയമാനുസൃതമായ നടപടി ക്രമങ്ങളിലൂടെ യോഗ്യതയുള്ളവർക്കാണ് എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് വഴി തൊഴിൽ ലഭിക്കുന്നത്.
ഇത്തരം തട്ടിപ്പുകളില്‍ കുടുങ്ങാതെ ഉദ്യോഗാര്‍ഥികള്‍ ശ്രദ്ധിക്കണമെന്ന് കൊടുങ്ങല്ലൂര്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഈ തട്ടിപ്പിന് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ പേര് ദുരുപയോഗം ചെയ്യുന്നതായി അറിഞ്ഞാല്‍ അക്കാര്യം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ അറിയിക്കണമെന്നും എംപ്ലോയ്മെൻ്റ് ഓഫീസർ വാർത്താകുറിപ്പിൽ അറിയിച്ചു.