കാഞ്ഞാണി : മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നാല്പതാം രക്തസാക്ഷിത്വ ദിനം മണലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞാണി ബസ് സ്റ്റാൻഡിൽ നടത്തി ഡിസിസി ജനറൽ സെക്രട്ടറി കെ.ബി ജയറാം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം.വി അരുൺ അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറിമാരായ കെ കെ ബാബു, വി. ജി അശോകൻ, മുൻ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് റോബിൻ വടക്കേത്തല, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ കെ കെ പ്രകാശൻ, വാസു വളാഞ്ചേരി, ടോണിഅത്താണിക്കൽ, ജോജു നെല്ലിശ്ശേരി, ജനപ്രതിനിധികളായ സൈമൺ തെക്കത്ത് , പുഷ്പ വിശ്വംഭരൻ, ജിൻസി മരിയ തോമസ്, കവിതാ രാമചന്ദ്രൻ, ജിഷസുരേന്ദ്രൻ,സി എൻ പ്രഭാകരൻ, ജോസഫ് പള്ളിക്കുന്നത് എന്നിവർ സംസാരിച്ചു….