റിപ്പോർട്ട് സജിവൻകാരമുക്ക് മണലൂർ/കാഞ്ഞാണി : പച്ചമരുന്ന് ചികിത്സ തേടിയിരുന്ന തമിഴ്നാട് സ്വദേശിനി മരിച്ചു. കാഞ്ഞാണിയിൽ അഞ്ചാംവാർഡിൽ താമസിച്ച് ആക്രികച്ചവടം നടത്തിവരുന്ന ചിന്നയ്യയുടെ ഭാര്യ സുധ ( 22 ) ആണ് മരിച്ചത്. ശാരീരികമായ അസ്വസ്ഥതകളെ തുടർന്ന് ഇവർ പച്ചമരുന്ന് ചികിത്സ തേടി മരുന്ന് കഴിച്ചുവരുകയായിരുന്നു. എന്നിട്ടും ക്ഷീണത്തിന് കുറവ്ഇല്ലാത്തതിനാൽ കഴിഞ്ഞശനിയാഴ്ച കാഞ്ഞാണിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി എത്തിയിരുന്നു. ട്രിപ്പിട്ടതിനുശേഷം ക്ഷീണം മാറി ഇവർ ആശുപത്രി വിട്ടിരുന്നു.പിറ്റേദിവസം ഞായറാഴ്ച വീട്ടിൽ കുഴഞ്ഞു വീണ ഇവരെ വീണ്ടും കാഞ്ഞാണിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ആശുപത്രി അധിക്യതർവിവരം അറിയിച്ചതോടെ അന്തിക്കാട് പൊലീസെത്തി . ദുരൂഹ സാഹചര്യത്തിൽ യുവതി മരിച്ചതോടെ തഹസിൽദാരുടെ നേതൃത്വത്തിൽ മൃതദേഹം ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോയി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമായ ശേഷം നിയമ നടപടികളുമായി മുന്നോട്ടു പോകാൻ കഴിയൂവെന്ന് അന്തിക്കാട് എസ്.ഐ. കെ.അജിത്ത്കുമാർ പറഞ്ഞു. മിത്രയാണ് സുധയുടെ മകൾ .