അന്തിക്കാട്: അന്തിക്കാട് ശ്രീ കാർത്യായനി ദേവീക്ഷേത്ര കുളത്തിൽ മീനുകൾ ചത്തുപൊന്തുന്നു. വലിയ മീനുകളാണ് വ്യാപകമായി ചത്തുപൊന്തിയത്. ഇതു മൂലം പ്രദേശത്ത് അസഹ്യമായ ദുർഗന്ധവുമുണ്ട്.നിരവധി പേർകുളിക്കാനായി വരുന്ന കുളമാണിത്.പായൽ ശല്യ കുറയ്ക്കാനായി ക്ഷേത്ര സംരക്ഷണ സമിതി പതിനായിരത്തോളം ഗ്രീൻ കാർപ്പ് ഇനത്തിൽപ്പെട്ട മത്സ്യക്കുഞ്ഞുങ്ങളെ കുളത്തിൽ നിക്ഷേപിച്ചിരുന്നു. അനധികൃതമായി മീൻ പിടിക്കുന്നതിനെതിരേ ക്ഷേത്ര സംരക്ഷണ സമിതി മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. അന്തിക്കാട് പോലീസിൽ പരാതിയും നൽകിയിരുന്നു.എന്നിട്ടു വ്യാപകമായി അനധികൃത മീൻപിടിത്തം നടക്കുന്നതായി ക്ഷേത്രം അധികൃതർ പറഞ്ഞു.മാലിന്യമുള്ള വസ്തുക്കളും മറ്റും കുളത്തിലിട്ട് വലിയ തോതിൽ അലക്കുന്നതായും പരാതിയുണ്ട് .മാലിന്യം വെള്ളത്തിൻ്റെ സമീകൃത ഘടനയിൽ വ്യതിയാനം വരുത്തിയിട്ടുണ്ടെങ്കിൽ അധികൃതർ പരിശോധിക്കണമെന്നും നാട്ടുകാർക്ക് അവശ്യമുണ്ട്.നാലര ഏക്കറോളമുള്ള കുളം വിവിധ സർക്കാർ ഫണ്ടുകൾ ഉപയോഗിച്ച് ഒന്നേകാൽ കോടിയോളം ചെലവഴിച്ചാണ് നവീകരിച്ചിട്ടുള്ളത് .ഒരോ ദിവസവും രണ്ടു മുന്നവലിയ മീനങ്ങോളം ചത്തു പൊക്കുന്നത് നാട്ടുകാർ കുളത്തിൻ്റെ പകുതിയോളം നിന്തിപോയി ചാക്കിൽ ആക്കിലാക്കി സംസക്കാരിക്കുന്നത് പതിവായി ഇതു തുടർന്നൽ ജനങ്ങളുടെ കുളിയേയും ബാധിക്കുമെന്ന് നാട്ടുകൾ അഭിപ്രായപ്പെട്ടു.