റിപ്പോർട്ട് സജിവൻകാരമുക്ക്
മണലൂർ: ലോക പഞ്ചഗുസ്തി മത്സരത്തിൽ മണലൂർ ഗ്രാമപഞ്ചായത്ത്കാര മുക്കിലെ രണ്ടു താരങ്ങൾ വെള്ളിയും വെങ്കലവും നേടി നാടിന്റെ അഭിമാനമായി കാരമുക്ക് ഒഫൻ്റേഴ്സ് ആർട്സ്&സ്പോർട്സ് ക്ലബ് അംഗവുംപന്ത്രണ്ടാംവാർഡിൽസൗഹ്യദറോഡിലെ വടക്കേത്തല കറുത്തേടത്ത് വത്സൻ ഷീബ ദമ്പതികളുടെ മകനുമായ റെജിൻ വത്സൻ വെള്ളിയും മഞ്ചാടി റോഡിൽ കുണ്ടുംകുളം പാറക്കപോൾസൺ സ്മിതദമ്പതികളുടെ മകൻ ആൽവിൻ പോൾസൻ വെങ്കലവും ആണ് നേടിയത്.ഇരുവരുംകൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഫയർ ആൻഡ് റെസ്ക്യൂ വിഭാഗം ജീവനക്കാരാണ്. ഡെന്മാർക്കിൽ സെപ്തംബർ 13ന് നടന്ന വേൾഡ് ഫയർ സർവ്വീസ് ഗെയിംസിൽ ഇന്ത്യൻ ടീമിൽ പഞ്ചഗുസ്തിയിൽ മത്സരിച്ചാണ് വെള്ളിയും വെങ്കലവും നേടി നാടിൻ്റെ അഭിമാനമായത്.റെജിൻ്റെ ഭാര്യ ചോയ്സിയും ആമേൻ ജോസഫ്, ലോർഡ്സ് ഇസ്രയേൽ മക്കളുമാണ്.ആൽവിൻ ഭാര്യ ലിനിയുമാണ്.ദേശീയ പഞ്ചഗുസ്തി കോച്ച് നകുൽഅയ്യന്തോൾ ആണ് പരിശീലകൻ
വെള്ളിയും വെങ്കലവും നേടി റെജിൻ വത്സനും ആൽവിൻപോൾസനും നാടിൻ്റെ അഭിമാനമായി.
Leave a comment