കാരമുക്ക്: അച്ചനമ്മമാർക്ക്
ഓണപ്പുടവ സമ്മാനിച്ച് ജനപ്രതിനിധിയുടെ വേറിട്ട ഓണാഘോഷം.മണലൂർ ഗ്രാമപഞ്ചായത്ത് 18-ാം വാർഡ് മെമ്പർ ധർമ്മൻ പറത്താട്ടിലാണ് വാർഡിലെ 70 വയസ് കഴിഞ്ഞ വയോജനങ്ങൾക്ക് ഓണപ്പുടവ സമ്മാനിച്ച് ഓണാഘോഷം സംഘടിപ്പിച്ചത്.ചടങ്ങ് മുൻ മന്ത്രി വി എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് സിന്ദു ശിവദാസ് അധ്യക്ഷയായി.മണലൂർ പാലിയേറ്റീവിലെ നേഴ്സ് ഷബിനി ലിഗേഷിനെ പൊന്നാട ചാർത്തി ആദരിച്ചു.കാരമുക്ക് സഹകരണ ബാങ്ക് വൈസ് പ്രസിഡൻ്റ് പി ബി ജോഷി, ധനമോൻ മoത്തിപറമ്പിൽ, വിനോദൻ വന്നേരി, രാഗേഷ് പറത്താട്ടിൽ എന്നിവർ സംസാരിച്ചു.
കാരമുക്കിൽ അച്ഛനമ്മമാർക്ക് ജനപ്രതിനിധിയുടെ ഓണപ്പുടവ
Leave a comment