മണലൂർ ഗ്രാമപഞ്ചായത്തിൻ്റ അനാസ്ഥ തുടരുകയാണ്.ഓണത്തോടനുബന്ധിച്ച് നിരവധി കുട്ടികളാണ് പാർക്കിലേക്ക് വരുന്നത്.എന്നാൽ വളരെപ്രതിക്ഷയോടെ വരുന്ന കുട്ടികൾക്ക് നിരാശയാണ് സമ്മാനിക്കുന്നത്. പൊട്ടിവീണ ഊഞ്ഞാലും തുരുമ്പെടുത്ത്നശിച്ചകളിഉപകരണങ്ങളാണ്കുട്ടികളെവരവേൽക്കുന്നത്..മാസങ്ങളായി കളിഊഞ്ഞാൽ പൊട്ടിവീണ് കിടക്കുന്നത്.മാത്രമല്ലപലകളിഉപകരണങ്ങളുടെഅവസ്ഥഇതൊക്കെതന്നെയാണ്.സൗഹ്യദതീരത്തെ ദൈനംദിന ആവശ്യങ്ങൾക്കായി ഇവിടെനിന്ന് വാടകയിനത്തിൽ വരുമാനം കിട്ടുന്നുണ്ട്. പവലിയൻ ഷോപ്പിങ്ങ് കോംപ്ലക്സിലെ തട്ടുകടയിൽ നിന്ന് ജിഎസ്ടി ഉൾപ്പെട ഇരുപതിനായിരം രൂപയാണ് കിട്ടുന്നത്.ഈ പണം ഉപയോഗിച്ച് തുടക്കത്തിൽ തന്നെ ക കളി ഉപകരണങ്ങളുടെ ചെറിയ കേടുപാടുകൾ പരിഹരിച്ച് സംരക്ഷിക്കാൻ തയ്യാറാകാത്തതാണ് പാർക്കിലെ പലകളിഉപകരണങ്ങളും നാശത്തിലേക്കായത്.വാടകയിനത്തിൽ കിട്ടുന്ന പണത്തിൽ നിന്ന് ആയിരം രൂപചിലവാക്കിയാൽ ഊഞ്ഞാൽ പൊട്ടി കിടക്കുന്നത് ശരിയാക്കാൻ കഴിയുന്നതാണ്.മാസങ്ങളായിട്ടും ഇതുവരെ തയ്യാറാകാതെപഞ്ചായത്തിൻ്റെ അനാസ്ഥ തുടരുകയാണ്.കെവിസി ന്യൂസ്