അന്തിക്കാട്: അന്തിക്കാട് ആറാം വാർഡിൽ താട്ടുപുരക്കൽ പ്രവീണിന്റെ ആടിനെ തെരുവുനായ്ക്കൾ പട്ടാപ്പകൽ കടിച്ചുകൊന്നു. വെള്ളിയാഴ്ച പകൽ 12 ഓടെയാണ് സംഭവം. വീടിനടുത്ത് പാടത്തിനോട് ചേർന്നുള്ള സ്ഥലത്ത് പുല്ല് തിന്നാനായി കെട്ടിയിട്ടിരിക്കുകയായിരുന്നു. വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ആടിൻ്റെ ഉറക്കെയുള്ള കരച്ചിൽ കേട്ട് അയൽവാസികൾ കൂടിയപ്പോഴാണ് തെരുവ് നായ്ക്കൾ ആക്രമിക്കുന്നത് കണ്ടത്. ഏഴോളം തെരുനായ്ക്കൾ ആണ് ആടിനെ ആക്രമിച്ചത്. വിവരമറിഞ്ഞ് കൂലിപ്പണിക്കാരനായ പ്രവീൺ ജോലി സ്ഥലത്തുനിന്നും എത്തി ആടിനെ അന്തിക്കാട് വെറ്ററിനറി ഹോസ്പിറ്റലിൽ എത്തിച്ചു. 16ഓളം തുന്നലിട്ടതിനുശേഷ തിരിച്ചു പോന്നു വെങ്കിലും ശനിയാഴ്ച പുലർച്ചെ ആട് ആട് ചത്തു. തെരുവുനായ്ക്കളുടെ അസഹനീയമായ ശല്യം അവസാനിപ്പിക്കാൻ അടിയന്തര നടപടി വേണമെന്നതാണ് പ്രദേശവാസികളുടെ ആവശ്യം.