കാഞ്ഞാണി : 50 ലക്ഷത്തിനു മുകളിൽ ചെലവഴിച്ച് നിർമ്മിച്ച കണ്ടശങ്കടവ് കെഎസ്ഇബിയുടെ തൃക്കുന്നത് ശിവക്ഷേത്രത്തിന് ക്ഷേത്രത്തിന് സമീപമുള്ള ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് സ്റ്റേഷൻ. പ്രവർത്തന സജ്ജമാക്കുക, ആധുനിക രീതിയിലുള്ള ചാർജിങ് സംവിധാനം കൊണ്ടുവരുക. എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മണലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ടാംഘട്ട പ്രതിഷേധ ധർണ്ണ നടത്തി ഡിസിസി ജനറൽ സെക്രട്ടറി സി എം നൗഷാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം. വി അരുൺ അധ്യക്ഷത വഹിച്ചു. ഡിസി സെക്രട്ടറിമാരായ കെ കെ ബാബു. വി ജി അശോകൻ. കെ.ബി ജയറാം, കോൺഗ്രസ് നേതാക്കളായ റോബിൻ വടക്കേത്തല, കെ കെ പ്രകാശൻ, ജനപ്രതിനിധികളായ പിടി ജോൺസൺ, ബീന സേവിയർ, പുഷ്പാ വിശ്വംഭരൻ, ടോണി അത്താണിക്കൽ, മണ്ഡലം ഭാരവാഹികളായ ജോസഫ് പള്ളിക്കുന്ന്, സി എൻ പ്രഭാകരൻ, സ്റ്റീഫൻ നീലങ്കാവിൽ, വി വി ജോൺസൺ, ആർ പീതാംബരൻ എന്നിവർ സംസാരിച്ചു…