മണലൂർ : കാഞ്ഞാണി ത്യക്കുന്ന്ക്ഷേത്രത്തിൽപകൽവെളിച്ചത്തിൽ മോഷണം.ഇന്ന് വൈകിട്ട് 5മണിക്ക് പുജാരി ക്ഷേത്രം തുറക്കാൻ വന്നപ്പോഴാണ് ക്ഷേത്രത്തിൻ്റെഓട്പൊളിച്ചുഅകത്തുകടന്ന് മോഷണം നടത്തിയത് കണ്ടെത്തിയത്.ക്ഷേത്രത്തിനുള്ളിലെ ഭണ്ഡാരം കുത്തി പൊളിച്ചാണ് മോഷണം നടത്തിയിരിക്കുന്നത്.കർക്കിടവാവിനോടനുബന്ധിച്ച് ഭണ്ഡാരവരവ് ഏകദേശം പതിനായിരംരൂപ ഉണ്ടായിരിക്കുമെന്നും ഈ തുകയാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്ന് അന്തിക്കാട് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു. ഭണ്ഡാരം കുത്തി തുറന്ന് മോഷണം നടത്തിയതിനും ശേഷം പിൻവാതിൽ തുറന്നാണ് മോഷ്ടാവ് രക്ഷപ്പെട്ടിരിക്കുന്നത്.പുജാരി രാവിലെ പുജാധികർമ്മങ്ങളെല്ലാം നിർവ്വഹിച്ച് ക്ഷേത്രംഅടച്ചുപോയതിനുശേഷമാണ് മോഷണം നടന്നിട്ടുള്ളതെന്ന് ക്ഷേത്ര അധിക്യതർ പറഞ്ഞു.