റിപ്പോർട്ട്
സജിവൻ കാരമുക്ക്
കണ്ടശ്ശാംകടവ്: പ്രൊ .ജോസഫ് മുണ്ടശ്ശേരി സ്മാരക ഹയർസെക്കന്ററി സ്കുളിൽ മോഷണപരമ്പര.കഴിഞ്ഞ ആഗസ്ത് 20ന് രാത്രി എൻഎസ്എസിന്റെ സ്റ്റോർറൂം പൂട്ട് തകർത്താണ് മോഷണം നടത്തിയത്. സ്റ്റോർറൂമിൽ സൂക്ഷിച്ചു വച്ചിരുന്ന രണ്ടായിരം രൂപയാണ് മോഷണം പോയത്.കുട്ടികൾ നടത്തുന്ന സ്റ്റോറിൽ നിന്ന്കിട്ടുന്ന ലാഭം കൊണ്ട് പാവപ്പെട്ട കുട്ടികളെ സഹായിക്കാൻ വേണ്ടി ആരംഭിച്ച സ്റ്റോറിൻ്റെ പൂട്ട് തകർത്താണ് മോഷണം നടത്തിയത്. ഓഫിസ് റൂമിന്റെ പൂട്ട് തകർക്കാനും ശ്രമം നടന്നിട്ടുണ്ട്.മാത്രമല്ല കുടിവെള്ളപൈപ്പ് നശിപ്പിച്ച നിലയിലുമാണ്.ചെടികളും നശിപ്പിച്ചിട്ടുണ്ട്.. മുന്നാം തവണയാണ് മോഷണം അരങ്ങേറിയത്.മാസങ്ങൾക്ക് മുൻപ് കമ്പ്യൂട്ടർ റൂം കുത്തിതുറന്ന് കമ്പ്യൂട്ടറുകൾനശിപ്പിച്ചിരുന്നു.അതിനുശേഷം മുന്നു സിസിടിവി ക്യാമറകൾ മോഷണം പോയിരുന്നു.മുന്നാമത്തെ തവണയാണ് കുട്ടികളുടെ സ്റ്റോർറൂം കുത്തിതുറന്ന് മോഷണം നടന്നിട്ടുള്ളത്.. സ്റ്റോർറൂം നടത്തിപ്പുകാരായ അലോൺ റൈജു,മുഹമ്മദ് സിനാൻ എന്നിവിദ്യാർത്ഥികൾ സ്റ്റോർറൂം തുറക്കാൻ എത്തിയപ്പോഴാണ് പൂട്ട് തകർത്ത് നിലയിൽ കണ്ടെത്തിയത്.തുടർന്ന് സ്കൂൾ അധിക്യതരെ അറിയിക്കുകയായിരുന്നു. മുന്നു തവണയും മോഷണവിവരത്തെ സംബന്ധിച്ച് അന്തിക്കാട് പോലിസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും ഇതുവരെ കുറ്റക്കാരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും അന്വോഷണത്തിൽ അനാസ്ഥ കാണിക്കുകയാണെന്നും ആരോപണമുണ്ട്. അന്വോഷണം നടത്തി കുറ്റക്കാരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്ന് പ്രിൻസിപ്പാൾ അബീദ എ,പ്രോഗ്രാം ഓഫിസർ രാജശ്രീ,ക്ലസ്റ്റർ കോ.ഓഡിനേറ്റർ ആർ.ശാലിനി ആവശ്യപ്പെട്ടു.
കണ്ടശ്ശാംകടവ് സ്കൂളിൽ മുന്നാം തവണയും മോഷണംപോലീസ് അന്വോഷണത്തിൽ അലംഭാവം കാണിക്കുന്നതായി ആരോപണം
Leave a comment