അരിമ്പൂർ: മാനുഫാക്ച്ചറേഴ്സ് അസോസിയേഷൻ ഓഫ് സോഡ ആൻഡ് സോഫ്റ്റ് ഡ്രിങ്ക്സ് കേരള (മാസ്സ് കേരള) യുടെ ജില്ലാ സമ്മേളനം അരിമ്പൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്നു. മുൻ മന്ത്രി വി എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം ആർ സുരേഷ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ശശിധരൻ കാസർഗോഡ് പതാക ഉയർത്തിയതോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. കുടുംബ സംഗമവും മുതിർന്നവരെ ആദരിക്കലും നടന്നു. ജില്ലാ ട്രഷറർ മധു അന്തിക്കാട്, സെക്രട്ടറി ടി കെ മനോജ്, സംസ്ഥാന ട്രഷറർ റോയ് തൃശൂർ, വ്യാപാരി വ്യവസായി സമിതി ജിലാ പ്രസിഡന്റ് വിജയ് ഹരി തുടങ്ങിയവർ പങ്കെടുത്തു.