മണലൂർ ഗ്രാമപഞ്ചായത്തിൽ വിവിധയിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണകാമറകൾ പലതും നോക്കുകുത്തിയായി നിൽക്കുന്നു.കാഞ്ഞാണി മുന്നു കൂടിയ സെന്ററിൽ രാത്രി ബൈക്കുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ടുയുവാക്കൾ മരിക്കാനിടയായ സംഭവത്തെതുടർന്ന് മുന്നു കൂടിയ സെന്ററിൽ സ്ഥാപിച്ചിട്ടുള്ള നീരിക്ഷണകാമറകൾ പരിശോധിക്കാൻ അന്തിക്കാട് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോഴാണ് കാമറകൾ പ്രവർത്തനരഹിതമാണെന്നുള്ള വിവരം അറിയുന്നത്.ഇതേ അവസ്ഥയാണ് മറ്റുയിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണകാമറുകളുടേത്.പിന്നെയെന്തിന് ഈ നോക്കുകുത്തികൾ…ഉത്തരം തേടുന്നു.കെവിസി ന്യൂസ്