കുന്നത്തങ്ങാടി : വയോധികനെ കോൾപ്പാടത്തെ വെള്ളത്തിൽ മുങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു.
കിഴക്കേ പരയ്ക്കാട് പണ്ടാരത്ത് ലെയ്നിൽ കോലാട്ട് പ്രഭാകരനാണ് (74) മരിച്ചത്.
ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം.
കോൾ പ്പാട ബണ്ടിലൂടെ നടക്കാനിറങ്ങിയതാണ് പ്രഭാകരൻ. ഉച്ച
ഭക്ഷണം കഴിക്കാൻ എത്താതായതോടെ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് കോൾപ്പാടത്തെ ബണ്ടിനോട് ചേർന്ന വെള്ളത്തിൽ കിടക്കുന്നത് കണ്ടത്. കോൾപ്പാടത്തെ ബണ്ടിലു ടെ നടന്നു പോകുമ്പോൾ വെള്ളത്തിൽ വീണതാണെന്നാണ് നിഗമനം.
ആളെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അന്തിക്കാട് പോലീസ് സ്ഥലത്തെത്തിയിരുന്നു.
ഭാര്യ: തങ്ക
മക്കൾ: സ്മിത, സംഗീത , സുമേഷ്. മരുമക്കൾ:
പ്രഹ്ലാദൻ, അനിൽ, സോന
സംസ്കാരം തിങ്കളാഴ്ച
വയോധികൻ മുങ്ങി മരിച്ചു.
Leave a comment