മതിലകം :മുക്കുപണ്ടം പണയപ്പെടുത്തി 85000 രൂപ തട്ടിയെടുത്ത യുവാവിനെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു. മതിലകം മതിൽ മൂല സ്വദേശി കൊതുവുൽ വീട്ടിൽ ഷബീബ് (41)നെയാണ് ഇൻസ്പെക്ടർ ഷാജിയും സംഘവും ചേർന്ന് പിടികൂടിയത്. കഴിഞ്ഞമാസം 14-നാണ് എസ്.എൻ.പുരം പുവ്വത്തുംകടവ് ഫാർമേഴ്സ് സഹകരണ ബാങ്കിൽ നിന്നും ഇയാൾ രണ്ട് വള നൽകി പണം വായ്പ വാങ്ങിയത്. പിന്നീട് നടന്നപരിശോധനയിൽ ഇത്മുക്കുപണ്ടമാണെന്ന്തിരിച്ചറിഞ്ഞതോടെമാനേജർപോലീസിലറിയിക്കുകയായിരുന്നു. ബാങ്കിൽ എ ക്ലാസ് അംഗത്വമുള്ള ഷബീബ് സ്ഥിരമായി പണയവായ്പ ഇടപാട് നടത്തിയുന്ന ആളാണെന്നും പോലീസ് പറഞ്ഞു.