സ്കൂൾ കെട്ടിടത്തിന്റെ മുകളിൽ തെങ്ങ് വീണു.കാരമുക്ക് എസ്എൻജിഎസ് സ്കൂൾ സ്റ്റേജിന്റെ മുകളിലേക്കാണ് തെങ്ങ് വീണത്.ഇന്ന് രാവിലെയാണ് ഉണ്ടായത്.കടപുഴകി സ്റ്റേജിന്റെ മുകളിലേക്ക് വീഴുകയായിരുന്നു.കുട്ടികളുടെ കളിസ്ഥലത്തെ തെങ്ങാണ് വീണത്.ഇതിനുമുൻപും കളിസ്ഥലത്ത് തെങ്ങ് വിണിരുന്നു. പ്രവ്യത്തിദിവസം അല്ലാത്തതുകൊണ്ട് വലിയൊരു അപകടമാണ് ഒഴിവായത്..തുടർന്ന് അപകടഭീഷണിയിൽ ആയിരുന്ന മുന്നു തെങ്ങുകൾ മാധ്യമപ്രവർതകനായ സജിവൻകാരമുക്ക് ജില്ലാകലക്ടർക്കും വിദ്യാഭ്യാസവകുപ്പിനും പരാതി നൽകിയാണ് മുറിപ്പിച്ചത്.