ഇരിങ്ങാലക്കുട :
കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ വലക്കഴ എന്ന സ്ഥലത്ത് 5 മാസം മുൻപ് വഴിയിൽ വച്ച് തടഞ്ഞു നിർത്തി കൊല്ലാൻ ശ്രമിച്ച കേസ്സിലെ പ്രണവ് 30 വയസ്സ്, S/O സേതുമാധവൻ, കോഴി പറമ്പിൽ വീട്, മുനയം, എടത്തിരുത്തി എന്നയാൾ അറസ്റ്റിൽ. അഞ്ചു മാസത്തോളമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ തൃശൂർ റൂറൽ SP നവനീത് ശർമ്മ യുടെ യും Dysp ശ്രീ സുമേഷിന്റെ യും നിർദ്ദേശ പ്രകാരം കാട്ടൂർ സബ് ഇൻസ്പെക്ടർ രമ്യ കാർത്തികേയൻ നേതൃത്വത്തിൽ കാട്ടൂർ സ്ക്വാഡ് അതി സാഹസികമായി പിടികൂടുകയായിരുന്നു. ടിയാൻ സുഹൃത്തുക്കളുമൊത്ത് ചിറക്കൽ പ്രണാമം ബാറിൽ മദ്യപിക്കാൻ എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തിൽ കാട്ടൂർ സ്ക്വാഡിലെ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ധനേഷ് CG, ശ്യാം എന്നിവർ തന്ത്ര പൂർവ്വം കീഴടക്കുകയായിരുന്നു. പ്രതി നിലവിൽ കാപ്പ ശിക്ഷ കഴിഞ്ഞു ഇറങ്ങിയതാണ്. കൈപ്പമംഗലം, കാട്ടൂർ എന്നീ സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ.SI ബാബു ജോർജ് സീനിയർ സിവിൽ പോലീസ് ഓഫീസർ വിജയൻ, കിരൺ, ജിതേഷ്, അഭിലാഷ്, ധനേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു *സതീശൻ പുല്ലൂർ* *പ്രസ് ക്ലബ്* *ഇരിങ്ങാലക്കുട*
വധ ശ്രമ കേസ്സിലെ പ്രതി അറസ്റ്റിൽ
Leave a comment