അന്തിക്കാട് :എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 25,00,000 ചെലവഴിച്ചു കൊണ്ട് അങ്കണവാടിയുടെ നിർമ്മാണം പൂർത്തീകരിച്ചതിൻ്റെ ഉദ്ഘാടനം എം.എൽ എ സി.സി.മുകുന്ദൻ നിർവഹിച്ചു. അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജീനനന്ദൻ അദ്ധ്യക്ഷത വഹിച്ചു. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.ശശിധരൻ, ജില്ലാ പഞ്ചായത്തംഗം വി.എൻ. സുർജിത്ത്, ബ്ലോക്ക് പഞ്ചായത്തംഗം അബ്ദുൾ ജലീൽ എടയാടി, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജ്യോതി രാമൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എസ്.സുജിത്ത്, വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.എൻ.മേനക, ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ ഷഫീർ അബ്ദുൾ ഖാദർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശരണ്യ രജീഷ്, പഞ്ചായത്ത് സെക്രട്ടറി സി.എ.വർഗ്ഗീസ്, എ.വി.ശ്രീവത്സൻ, മധു വാലപ്പറമ്പിൽ, ടി. ഐ.ചാക്കോ, സി പി ഐ പ്രതിനിധി ഇ.ജി.ഗോപാലകൃഷ്ണൻ, കോൺഗ്രസ് പ്രതിനിധി കെ.ബി.രാജീവ്, PWD A. E കെട്ടിട നിർമ്മാണം ഉദ്യോഗസ്ഥ ശാലിനിത, ബ്ലോക്ക് പഞ്ചായത്ത് സി .ഡി.പി.ഒ എൽ.രഞ്ജിനി, ഐ.സി.ഡി.എസ് കെ.ബി. വസുമതി, തണൽ അങ്കണവാടി ടീച്ചർ ലിൻഡ കെ.കെ എന്നിവർ സംസാരിച്ചു.