കയ്പമംഗലം കാളമുറി സെൻ്ററിൽ വെള്ളക്കെട്ട് രൂക്ഷമായി. ദേശീയപാതയിൽ നിന്നും ചളിങ്ങാട്ടേക്ക് പോകുന്ന റോഡ് പുഴ പോലെയായിട്ടുണ്ട്, നിരവധി വ്യാപാരസ്ഥാപനങ്ങളാണ് ഇവിടെ പ്രവർത്തിക്കുന്നത്, ഇനിയും വെള്ളമുയർന്നാൽ കടകളിലേക്ക് വെള്ളം കയറുന്നസ്ഥിതിയാണ്.ഇരുചക്രവാഹനങ്ങൾ തകരാറിലാകുന്നുണ്ട് പരിസരത്തെ അഞ്ച് വീടുകളിൽ ഇന്നലെ രാത്രി വെള്ളം കയറി. ചെന്ത്രാപ്പിന്നി അയ്യപ്പങ്കാവ് ക്ഷേ ത്രം പരിസരങ്ങളിലും കയ്പമംഗലം അഞ്ചാം വാർഡ് അമൃതാനന്ദമയി മഠം റോഡ് പരിസരങ്ങളിലും വെള്ളം കയറിയിട്ടുണ്ട്..