പാതയോരങ്ങളിൽ അഴുകിയ മാലിന്യങ്ങൾവ്യാപകമായിതള്ളുന്നു.മണലൂർ മഞ്ചാടിപാതയോരത്ത്പ്ലാസ്റ്റിക് ചാക്കുകളിൽകൂത്തി നിറച്ച് സ്നഗി തള്ളിയിരിക്കുന്നത്. മഴവെള്ളത്തിൽ സ്നഗിഒഴുകി നടപ്പാതയിൽ പരന്നു കിടക്കുന്നു.ഇരുട്ടിൻ്റെ മറവിലാണ് ഇത്തരത്തിലുള്ള സാമുഹിക വിരുദ്ധ പ്രവർത്തികൾ നടക്കുന്നത്.ഇതേ തുടർന്ന് കുറ്റക്കാരെ കണ്ടെത്താൻ കഴിയുന്നുമില്ല.മണലൂർ പഞ്ചായത്തിലെ പാതയോരങ്ങളിൽ മാലിന്യങ്ങൾ വ്യാപകമായി തള്ളുന്നത് പതിവായി.ഏതാനും മാസം മുൻപ് മാങ്ങാട്ടുക്കര യിലെ പാതയോരത്തും മണലൂർ ഗവഹൈസ്ക്കൂൾ പാതയോരത്തും മാലിന്യങ്ങൾ തള്ളിയിരുന്നൂ. ദുർഗന്ധം വമിച്ചതോടെ പഞ്ചായത്തിൻ്റെ ചിലവിലാണ് നീക്കം ചെയ്തത്.ഇതുവരെ കുറ്റക്കാരെ കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ കാഞ്ഞാണി ബസ് സ്റ്റാൻഡിനുസമീപം സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് മാലിന്യം തള്ളിയ മുന്നു വ്യാപാരികൾക്ക് സെക്രട്ടറി പതിനായിരം രൂപപിഴ ചുമത്തിയെങ്കിലും രാഷ്ട്രിയ നേതാക്കളുടെ ഇടപെടലിൽ മുവ്വായിരം രൂപയാണ് പഞ്ചായത്തിൽ അടപ്പിച്ചത്.പാതയോരങ്ങളിലെപരിസരപ്രദേശങ്ങളിലെ സിസിടിവി ക്യാമറകൾ പരിശോധിച്ചാൽ പാതയോരങ്ങളിൽ മാലിന്യം തള്ളുന്ന വരെ കണ്ടെത്താൻ കഴിയുമെന്ന് ഇരിക്കെ ഇതൊന്നും ചെയ്യാത്തതാണ് മാലിന്യം തള്ളുന്നത് പതിവാകുന്നതും കുറ്റക്കാർ രക്ഷപ്പെടുന്നതും.പഞ്ചായത്ത് സെക്രട്ടറി കർശനമായി നടപടി എടുക്കുന്നില്ലെന്നും ആരോപണമുണ്ട്.