അന്തിക്കാട്: അന്തിക്കാട് ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്തയും കർഷക സഭയും അന്തിക്കാട് മിനി സിവിൽ സ്റ്റേഷൻ അങ്കണത്തിൽ വെച്ച് നടന്നു.എം.എൽ.എ.സി.സി മുകുന്ദൻ ഉദ്ഘാടനം നിർവഹിച്ചു. അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജീന നന്ദൻ അദ്ധ്യക്ഷനായി. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ.ശശിധരൻ മുഖ്യാതിഥിയായി. കൃഷി ഓഫീസർ ശ്വേത കെ.എസ്, പഞ്ചായത്ത് മെമ്പർമാരായ ജ്യോതി രാമൻ, അനിത ശശി, കെ.കെ.പ്രദീപ്, മിൽന സമിത്, ലീന മനോജ് എന്നിവർ പങ്കെടുത്തു.കർഷക മിത്രം കൃഷി കൂട്ടത്തിൻ്റെ പ്രോസസ്സിങ്ങ് യുണിറ്റ് ഉദ്ഘാടനം നടന്നു.