ഫാദർ ഡേവിസ് ചിറ മ്മൽ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ മദർ തെരേസ സേവന അവാർഡ് 25000 രൂപ ഹൈസ്കൂൾ അന്തിക്കാടിലെ അഞ്ച് വിദ്യാർത്ഥികൾക്ക് ലഭിച്ചു.പത്താം ക്ലാസ് വിദ്യാർത്ഥികളായ അഭിനന്ദ് ,അദ്വൈത് , ആരോൺ, അഖീഷ്, നമിത്ത് എന്നിവർക്കാണ് ഈ തുക ലഭിച്ചത്. എറണാകുളം സെൻറ് തെരേസാസ് കോളേജിൽ ജൂലൈ 13 ശനിയാഴ്ച ഉച്ചക്ക് 2 മണിക്കു നടന്ന ചടങ്ങിൽ . സ്കൂൾ കോഡിനേറ്റർ ഫിറ്റ്സി സെബി,പിടിഎ വൈസ് പ്രസിഡൻറ് എൻ .ടി . ഷജിൽ രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.പാലിയേറ്റീവ് ഹോം കെയർ, തെരുവുമക്കൾക്ക് പൊതിച്ചോർ വിതരണം. അഗതിമന്ദിര സേവനം, റോഡ് സുരക്ഷാ സേവനം തുടങ്ങി ഇത്തരം 50 ൽ പരം സേവനങ്ങൾക്കായാണ് കുട്ടികളെ അവാർഡിനായി പരിഗണിച്ചത്.