തളിക്കുളം ഹൈസ്കൂൾ പരിസരത്ത് നിന്നും എം.ഡി.എം.എയും കഞ്ചാവും ഹാഷിഷ് ഓയിലുമായി കുപ്രസിദ്ധ ഗുണ്ടയെ പോലിസ് അറസ്റ്റ്ചെയ്തു.. മാള ഗുരുതിപ്പാല സ്വദേശി വിശാലിനെയാണ് തൃശ്ശൂർ റൂറൽ ലഹരി വിരുദ്ധ സ്ക്വാഡും, വാടാനപ്പള്ളി പോലിസും ചേർന്ന് അറസ്റ്റ് ചെയ്തത്. 75 ഗ്രാം എം.ഡി.എം.എയും 3.5 കിലോഗ്രാം കഞ്ചാവും 3 ഗ്രാം ഹാഷിഷ് ഓയിലുമായ് ഇയാളിൽ നിന്ന് പോലീസ് കണ്ടെടുത്തത്.