കാഞ്ഞാണി ബസ് സ്റ്റാൻഡ് മണലൂരിൻ്റെകുപ്പത്തൊട്ടിയായി മാറിക്കൊണ്ടിരിക്കുന്നു.മഴക്കാല രോഗങ്ങൾ വ്യാപകമാകും വിധം കാഞ്ഞാണിയിൽ മാലിന്യങ്ങൾ കുന്നുകൂടി കിടക്കുന്നു.. മണലൂർ പഞ്ചായത്ത് കാഞ്ഞാണി ബസ് സ്റ്റാൻ്റിലെ സുലഭ് കംഫർട്ട് സ്റ്റേഷനും,കുടുംബശ്രീ ജനകീയ ഹോട്ടലിനും പിറകുവശത്താണ് ഈ മാലിന്യ കൂമ്പാരം. ഈ മാലിന്യ കൂമ്പാരത്തിനിടയിൽ കംഫർട്ട് സ്റ്റേഷനിലെ സെപ്റ്റിക് ടാങ്ക് നീല ടാർപോളിൻ ഷീറ്റ് കൊണ്ട് മൂടിയിട്ട നിലയിലുമാണ്.സെപ്റ്റിക് ടാങ്ക് പൊട്ടി സമീപത്തെ ജനകീയ ഹോട്ടലിന് പിറകിലേക്ക് ഒഴുകിയെത്തുന്ന കക്കൂസ് മാലിന്യങ്ങൾപുറമെകാണാതിരിക്കാൻഫ്ലക്സ് ബോർഡ് വെച്ച്മറച്ചിരിക്കയാണ്.ഇവിടെ നിന്നും പരക്കുന്ന ദുർഗന്ധം മൂലം മൂക്ക് പൊത്തേണ്ട അവസ്ഥയിലാണ്.
നിരവധി വ്യാപാര സ്ഥാപനങ്ങളുള്ള ബസ് സ്റ്റാൻ്റിൽ സാധനങ്ങൾ വാങ്ങുന്നതിനും, വിവിധയിടങ്ങളിലേക്ക് പോകാൻ ബസ്സ് യാത്രക്കാരായി ധാരാളം പേരാണ് ദിനംപ്രതിസ്റ്റാൻറിലെത്തുന്നത്.മഴക്കാലമായതോടെസെപ്റ്റിക്ടാങ്ക്പൊട്ടിയൊഴുകിയെത്തുന്ന കക്കൂസ് മാലിന്യങ്ങളും, കുന്നുകൂടി കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും മൂലം ജലജന്യരോഗങ്ങളും തന്മൂലം പകർച്ചവ്യാധികളും പടരാൻ ഏറെ സാധ്യതയുണ്ടെന്നിരിക്കെ പഞ്ചായത്ത് അധിക്യതരോ, കംഫർട്ട് സ്റ്റേഷൻ നടത്തിപ്പുകാരോ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ആരോഗ്യവകുപ്പ് അധിക്യതർ ആണെങ്കിൽ അന്വോഷിച്ച് പഞ്ചായത്തിന് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും ഇനിനടപടി എടുക്കേണ്ടത് പഞ്ചായത്താണെന്നും പറഞ്ഞ്കയ്യൊഴിയുകയാണ്.
‘
മണലൂരിൻ്റെ കുപ്പത്തൊട്ടി…?
Leave a comment