സ്കൂളിലെത്തി ആദ്യ പീരിയഡിൽ ബാഗ് തുറന്ന് പുസ്തകമെടുക്കുന്നതിനിടെ വിദ്യാർഥിനിയുടെ കൈയിൽ തട്ടിയത് മലമ്പാമ്പ്.
ചേലക്കര ലിറ്റിൽ ഫ്ലവർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയുടെ ബാഗിനുള്ളിലാണ് മലമ്പാബിൻ്റെ കുഞ്ഞിനെ കണ്ടത്.
പുസ്തകമെടുക്കാൻ തുടങ്ങുന്നതിനിടെ കൈയിൽ എന്തോ തടഞ്ഞതിനെ തുടർന്ന് കൈവലിച്ച് നോക്കിയപ്പോഴാണ് ഉള്ളിൽ പാബിനെ കണ്ടത്. അടുത്തിരുന്ന സഹപാഠി ഉടൻ ബാഗിന്റെ സിബടച്ചു. സ്കൂളിന് സമീപത്ത് ജോലി ചെയ്തിരുന്നവർ ഓടിയെത്തി ബാഗ് പുറത്തെത്തിച്ച് പാബിനെ പുറത്താക്കി.
വിദ്യാർഥിനിയുടെ വീട്ടിൽ നിന്നാകാം പാബ് കയറിക്കൂടിയതെന്നും മഴക്കാലമായതിനാൽ വിദ്യാർഥികളും രക്ഷിതാക്കളും ജാഗ്രത പാലിക്കണമെന്നും പ്രിൻസിപ്പൽ സിസ്റ്റർ ജ്യോതി മരിയ പറഞ്ഞു.