കണ്ടശ്ശാംകടവ്: കാഞ്ഞാണിയിൽ വെച്ച് ഉണ്ടായ ബൈക്ക് അപകടത്തിൽ ഗുരുതര പരിക്കേറ്റ് തൃശൂർ ഗവ.മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഉണ്ടായിരുന്ന യുവാവ് മരിച്ചു.കണ്ടശ്ശാംകടവ് താനാപാടംസ്വദേശി താണിപാടത്ത് കുട്ടൻ മകൻ വിജിഷാണ് മരിച്ചത്.കഴിഞ്ഞ ജൂൺ17ന് രാത്രിബൈക്കുകൾ തമ്മികൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
അപകടത്തിൽ മുന്നു പേർക്ക് പരിക്കേൽക്കുകയുംഅതിലൊരാളായകണ്ടശ്ശാംകടവ് ചുങ്കത്ത് വള്ളിയിൽ ജിനോ ജോൺസൻ മരിക്കുകയും ചെയ്തിരുന്നു. ജിനോയും സുഹ്യത്ത് അഗസ്റ്റിൻ ജോണിയും സഞ്ചരിച്ചിരുന്ന ബൈക്കും എതിർദിശയിൽ വന്നിരുന്ന താനാപാടത്ത് വിജിഷിൻ്റെ ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.അഗസ്റ്റിൻ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
കാഞ്ഞാണിയിൽ ബൈക്ക്അപകടത്തിൽ പരിക്കേറ്റുചികിത്സയിലായിരുന്ന കണ്ടശ്ശാംകടവ് സ്വദേശിമരിച്ചു.
Leave a comment